സർക്കാർ ഉത്തരവ് കാറ്റിൽ ; ആർടിപിസിആർ ടെസ്റ്റ് നിർത്തി പൊന്നാനി താലൂക്കിലെ സ്വകാര്യ ആശുപത്രികളും ലാബുകളും ജനം പെരുവഴിയിൽ

അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ആശുപത്രിയിൽ ഇനി മുതൽ 500 രൂപയാക്കി മാറ്റിയ ഉത്തരവ് പാലിക്കാതെ എടപ്പാൾ, പൊന്നാനി മേഖലകളിലെ സ്വകാര്യ ആശുപത്രികൾ. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ സർക്കാർ തീരുമാനമാണ് സ്വകാര്യ ആശുപത്രികൾ പാലിക്കാതിരിക്കുന്നത്.

ആർടിപിസിആർ ടെസ്റ്റിനായി എത്തുന്നവരെ ടെസ്റ്റ് ചെയ്യാതെ മടക്കി അയക്കുന്നതായി പരാതിയുയരുകയാണ്. പല ആശുപത്രികളും ടെസ്റ്റ് നടത്തുന്നില്ല. ഇനി ടെസ്റ്റ് നടത്തണമെങ്കിൽ പഴയ ചാർജായ 1700 രൂപ നൽകണമെന്നുമാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നത്.

ഏറെ പ്രതിഷേധങ്ങങ്ങൾക്കും പരാതികൾക്കും ഒടുവിൽ സർക്കാർ ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ചെങ്കിലും ഈ സൗകര്യവും സേവനവും ലഭ്യമാകാതെ പൊതുജനം വലയുകയാണ്. സർക്കാർ ഉത്തരവ് അറിഞ്ഞ് 500 രൂപ മുതൽ മുടക്കിൽ  ടെസ്റ്റിനെത്തുന്നവരെ ആശുപത്രിക്കാരുടെ സമീപനം ഏറെ ബുദ്ധിമുട്ടിക്കുകയാണ്. അധികാരികൾ എത്രയും പെട്ടന്ന് ഈ വിഷയത്തിൽ ഇടപെടണമെന്നും പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വിലകുത്തനെ കുറച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ടെസ്റ്റിങ്ങ് ഏജൻസികൾ  പരിശോധന നിർത്തിവെച്ചതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകളാണ് പ്രദേശത്തെ ആശുപത്രികളിൽ നിന്നും സ്വാബ് സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റുകൾ നടത്തിയിരുന്നത്. 

ഇവർ കൂട്ടമായി എടുത്ത  തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ടെസ്റ്റിന് സാമ്പിൾ എടുക്കേണ്ടെന്നും റേറ്റിന്റെ കാര്യത്തിൽ വ്യക്തത വരുന്നത് വരെ ഞങ്ങൾ കളക്ഷന് വരില്ലെന്നും അറിയിച്ചതിനെ തുടർന്ന് ഇവരെ ആശ്രയിച്ചിരുന്ന ആശുപത്രികളിലും ചെറുകിട ലാബുകളിലും ടെസ്റ്റ് മുടങ്ങുകയായിരുന്നു. ഇതോടെ അന്തർ സംസ്ഥാന യാത്രകൾ, ഓഫീസ് ആവശ്യങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് അത്യാവശ്യമായി ലഭിക്കേണ്ട നിരവധിയാളുകളാണ് ഇന്ന് പരിശോധന കേന്ദ്രങ്ങളിലെത്തി നിരാശരായി മടങ്ങിയത്.

പലയിടങ്ങളിലും ടെസ്റ്റ് ചെയ്യാനെത്തിയവരും ആശുപത്രി ജീവനക്കാരും ലാബ് ജീവനക്കാരുമായി വാക്ക് തർക്കത്തിൽ വരെ ഏർപ്പെടേണ്ട സാഹചര്യങ്ങൾ വരെഉണ്ടായി. നേരത്തെ 1500രൂപ മുതൽ 2000 രൂപ വരെ ഈടാക്കിയിരുന്ന ആർടിപിസിആർ ടെസ്റ്റിന് കേവലം 46 രൂപയുടെ ആർടിപിസിആർ കിറ്റും 200 രൂപയുടെ ആർഎൻഎ എക്സ്ടാക്ഷൻ ചാർജ്ജുമാണ് ക്ലിനിക്കൽ ചിലവ്.

ലാഭവും കൂലിയും അടക്കം 254 രൂപ കൂടി ചേർത്ത് 500രൂപക്ക് ഇത് നൽകണമെന്നാണ്‌ കഴിഞ്ഞ ദിവസം കേരള സർക്കാർ ആവശ്യപ്പെട്ടത്.

എന്നാൽ ഒറ്റ ടെസ്റ്റിൽ ലഭ്യമായിരുന്ന 1000 മുതൽ 1500 രൂപവരെയുള്ള കൊള്ള ലാഭം ഒറ്റയടിക്ക് കുറഞ്ഞതിലുള്ള പ്രതിഷേധമാണ് ടെസ്റ്റുകൾ നിർത്തിവെച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും ലാബ് മാഫിയകൾ നടത്തുന്നത്.

അതേസമയം പഴയ വിലയായ യഥാക്രമം 1500 , 1700 രൂപ  നൽകാമെങ്കിൽ ഇന്ന് തന്നെ ടെസ്റ്റ് ചെയ്ത് റിസൾട്ട് നൽകാമെന്നും 500 രൂപക്ക് ചെക്കിങ്ങ് ചെയ്യുന്നില്ലെന്നും ഇതേ ലാബുകാർ പറയുന്നുമുണ്ട്.

സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി കൊണ്ടുള്ള സ്വകാര്യ ലാബ് , ആശുപത്രികൾ നടത്തുന്ന ചൂഷണത്തിനെതിരെ അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

#360malayalam #360malayalamlive #latestnews #covidtest

അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ആശുപത്രിയിൽ ഇനി മുതൽ 500 രൂപയാക്കി മാറ്റിയ ഉത്തരവ് പാലിക്ക...    Read More on: http://360malayalam.com/single-post.php?nid=4169
അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ആശുപത്രിയിൽ ഇനി മുതൽ 500 രൂപയാക്കി മാറ്റിയ ഉത്തരവ് പാലിക്ക...    Read More on: http://360malayalam.com/single-post.php?nid=4169
സർക്കാർ ഉത്തരവ് കാറ്റിൽ ; ആർടിപിസിആർ ടെസ്റ്റ് നിർത്തി പൊന്നാനി താലൂക്കിലെ സ്വകാര്യ ആശുപത്രികളും ലാബുകളും ജനം പെരുവഴിയിൽ അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ആശുപത്രിയിൽ ഇനി മുതൽ 500 രൂപയാക്കി മാറ്റിയ ഉത്തരവ് പാലിക്കാതെ എടപ്പാൾ, പൊന്നാനി മേഖലകളിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്