പെരുന്നാളിനായി ഒരുകൂട്ടിയ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൊന്നാനിയിലെ അഞ്ച് വയസുകാരൻ

പെരുന്നാളാഘോഷത്തിനായി  ഒരുകൂട്ടി വച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ച് വയസുകാരൻ മാതൃകയാകുന്നു. പൊന്നാനി എം.ഐ സ്കൂളിന് സമീപം താമസിക്കുന്ന തേച്ചൻപുരക്കൽ അബ്ദുൽ റിയാസ്, മുർഷിദ എന്നവരുടെ മകൻ അസ്ബിൻ റിയാസാണ് തൻ്റെ കുഞ്ഞു സമ്പാദ്യം കൈമാറിയത്. രണ്ട് വർഷത്തിലേറയായി തനിക്ക് കിട്ടുന്ന പണമെല്ലാം കുടുക്കയിൽ സൂക്ഷിച്ചു വരികയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അസ്ബിൻ റിയാസ് വാക്സിനേഷൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. 


അസ്ബിൻ റിയാസും, സഹോദരി ഇശലും ചേർന്ന് പണമടങ്ങുന്ന ഹുണ്ടിക നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദ സംബന്ധിച്ചു. കൂടാതെ വാക്സിൻ ചലഞ്ചിലേക്ക് പൊന്നാനി സ്വദേശിയായ പാവങ്ങാട്ടു വിനോദ് കുമാർ നഗരസഭാ ഓഫീസിലെത്തി   ചെയർമാന് തുക കൈമാറി.

#360malayalam #360malayalamlive #latestnews #cmdrf #vaccinechallange #ponnani

പെരുന്നാളാഘോഷത്തിനായി ഒരുകൂട്ടി വച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ച് വയസുകാരൻ മാതൃകയാകുന്ന...    Read More on: http://360malayalam.com/single-post.php?nid=4164
പെരുന്നാളാഘോഷത്തിനായി ഒരുകൂട്ടി വച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ച് വയസുകാരൻ മാതൃകയാകുന്ന...    Read More on: http://360malayalam.com/single-post.php?nid=4164
പെരുന്നാളിനായി ഒരുകൂട്ടിയ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൊന്നാനിയിലെ അഞ്ച് വയസുകാരൻ പെരുന്നാളാഘോഷത്തിനായി ഒരുകൂട്ടി വച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ച് വയസുകാരൻ മാതൃകയാകുന്നു. പൊന്നാനി എം.ഐ സ്കൂളിന് സമീപം താമസിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്