രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 കോവിഡ് കേസുകൾ

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കോവിഡ് സ്ഥിരീകരിച്ചു.  3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രിൽ 15 മുതൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിൽ അധികമായിരുന്നു. മെഡിക്കൽ ഓക്സിജൻ, ആശുപത്രിക്കിടക്കകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ ദൗർലഭ്യം കോവിഡ് പ്രതിരോധത്തിൽ വൻവെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 ഇതുവരെ 1,83,76,524 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,50,86,878 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ആകെ മരണം 2,04,832 ആയി. നിലവിൽ 30,84,814 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

#360malayalam #360malayalamlive #latestnews #covid #india

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കോവിഡ് സ്ഥിരീകരിച്ചു. 3,645 പേർ ...    Read More on: http://360malayalam.com/single-post.php?nid=4156
രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കോവിഡ് സ്ഥിരീകരിച്ചു. 3,645 പേർ ...    Read More on: http://360malayalam.com/single-post.php?nid=4156
രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 കോവിഡ് കേസുകൾ രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കോവിഡ് സ്ഥിരീകരിച്ചു. 3,645 പേർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്