ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി തെരച്ചില്‍ ശക്തം

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി എറണാകുളം റെയിവേ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്ന സാഹചര്യത്തില്‍ പ്രതി കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്തിരിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതി എത്താന്‍ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അന്വേഷണ ചുമതലയുള്ള റെയില്‍വേ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം അക്രമത്തില്‍ പരുക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്.

#360malayalam #360malayalamlive #latestnews #railwaypolice #kerala

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി എറണാകുളം റെയിവേ പൊലീസ് ...    Read More on: http://360malayalam.com/single-post.php?nid=4155
ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി എറണാകുളം റെയിവേ പൊലീസ് ...    Read More on: http://360malayalam.com/single-post.php?nid=4155
ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി തെരച്ചില്‍ ശക്തം ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി എറണാകുളം റെയിവേ പൊലീസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്