സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി

സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ കൂടിക്കാഴ്ചയിൽ സൈനിക ആശുപത്രിയിൽ ചികിത്സ ഏർപ്പെടുത്താൻ തീരുമാനമായി.

സൈന്യത്തിലെ മെഡിക്കൽ സ്റ്റാഫിനെ വിവിധ സംസ്ഥാനങ്ങളിൽ സേവനത്തിനായി നിയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിൽ സൈന്യം താല്കാലിക ആശുപത്രികൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ നിലവിലുളള സൈനിക ആശുപത്രികളിൽ സാധാരണക്കാരെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ നീക്കം നടത്തുന്നത് ആദ്യമാണ്.

പൊതുജനങ്ങൾക്കായി സാധ്യമായിടത്തെല്ലാം താത്കാലിക ആശുപത്രികൾ തയ്യാറാക്കാൻ സൈന്യം തയ്യാറാണ്. സമീപമുളള സൈനിക ആശുപത്രികളിൽ ചികിത്സ തേടാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു. സംയുക്ത സേനാമേധാവി ബിപിൻ റാവത്തുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

#360malayalam #360malayalamlive #latestnews #covid

സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...    Read More on: http://360malayalam.com/single-post.php?nid=4154
സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...    Read More on: http://360malayalam.com/single-post.php?nid=4154
സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്