കോവിഷീല്‍ഡിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽ വ്യക്തമാക്കി.

ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഭാരത് ബയോടെക്-ഐസിഎംആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിൻ സംസ്ഥാനങ്ങൾക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുക.

#360malayalam #360malayalamlive #latestnews #covid #vaccine

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന്...    Read More on: http://360malayalam.com/single-post.php?nid=4150
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന്...    Read More on: http://360malayalam.com/single-post.php?nid=4150
കോവിഷീല്‍ഡിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്