മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയനം: സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരായ ഹർജികൾ കോടതി തള്ളി.

ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴിൽ വരുന്ന തുവൂർ - പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് .

ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.

ഓർഡിനൻസ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ, പുലമാന്തോൾ സർവ്വീസ് സഹകരണ ബാങ്ക് എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി അനുവദിച്ചു. മലപ്പുറം ജില്ലാ സൗകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.


#360malayalam #360malayalamlive #latestnews #keralabank #malappuram

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയി...    Read More on: http://360malayalam.com/single-post.php?nid=4149
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയി...    Read More on: http://360malayalam.com/single-post.php?nid=4149
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയനം: സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്