രാജ്യത്ത് രണ്ട് ലക്ഷം കടന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ 3.60 ലക്ഷം രോഗികള്‍

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് മരണം രണ്ട് ലക്ഷം കടന്നത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. ഇതിനോടകം 1,79,97,267 (1.79 കോടി) പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,48,17,371 (1.48 കോടി) പേര്‍ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,61,162 പേര്‍ രോഗമുക്തരായി.

നിലവില്‍ 29,78,709 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

രാജ്യത്തുടനീളം 14,78,27,367 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. 28,27,03,789 പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 17,23,912 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

#360malayalam #360malayalamlive #latestnews #covid #death

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന ...    Read More on: http://360malayalam.com/single-post.php?nid=4139
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന ...    Read More on: http://360malayalam.com/single-post.php?nid=4139
രാജ്യത്ത് രണ്ട് ലക്ഷം കടന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ 3.60 ലക്ഷം രോഗികള്‍ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന മരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്