പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിലെ  സ്ത്രീകളുടെയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ ഭർഭിണികൾക്കും കുട്ടികൾക്കും ചികിത്സക്കായാണ് പുതിയ ബ്ലോക്ക് തുടങ്ങുന്നത്. പരപ്പനങ്ങാടി മുതൽ കാപ്പിരിക്കാട് വരെയുള്ളവർക്ക് മാത്രമായാണ് പ്രത്യേക തീരദേശ കോവിഡ് കെയർ സെൻ്റർ പ്രവർത്തിക്കുക. ഇതിനായി പ്രത്യേക ബ്ലോക്ക് സജീകരിക്കും. നിലവിലെ ചികിത്സാ സൗകര്യങ്ങൾ തുടരുകയും ചെയ്യും.

പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ആശുപത്രി മേധാവികളുടെ യോഗം നഗരസഭയിൽ ചേർന്നു. ആശുപത്രിയിൽ അധിക ജീവനക്കാരുൾപ്പെടെയുള്ള സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ആശുപത്രി മേധാവികൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani #covid

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ...    Read More on: http://360malayalam.com/single-post.php?nid=4133
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ...    Read More on: http://360malayalam.com/single-post.php?nid=4133
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ ഭർഭിണികൾക്കും കുട്ടികൾക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്