മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി

സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. കഴിയുമെങ്കില്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഭാര്യയുമായി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതിയും നല്‍കി. കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ഹരജി ബുധനാഴ്ച പരിഗണിക്കും.


രാജ്യമെമ്പാടും കോവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ചതിനെതിരായ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഹേബിയസ് കോര്‍പസ് ഹരജിക്കൊപ്പം സുപ്രീം കോടതി സിദ്ദീഖ് കാപ്പന്റെ കേസും പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ആറ് മുതല്‍ യു.പി സര്‍ക്കാറിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും ആവശ്യം അംഗീകരിച്ചാണ് ഹരജി നിരന്തരം നീട്ടിക്കൊണ്ടുപോയത്.സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് മിജി ജോസാണ് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചത്.

സിദ്ദീഖ് കാപ്പനും കുടുംബത്തിനും നീതി ചോദിച്ച്‌ ഭാര്യ റൈഹാന സിദ്ദീഖ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഡിറ്റേഴ്‌സ് ഗില്‍ഡ്,കേരളത്തില്‍ നിന്നുള്ള എം.പിമാർ എന്നിവർ രംഗത്ത് വന്നിരുന്നു. കാപ്പന്റെ വിഷയം ഉന്നയിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിരുന്നു.

#360malayalam #360malayalamlive #latestnews #kappan #supremecourt

സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. കഴിയുമെങ്കില്‍ ഇന്നു തന്ന...    Read More on: http://360malayalam.com/single-post.php?nid=4124
സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. കഴിയുമെങ്കില്‍ ഇന്നു തന്ന...    Read More on: http://360malayalam.com/single-post.php?nid=4124
മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. കഴിയുമെങ്കില്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്