മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി

 മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി. അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലത്തോ സ്ഥാപനങ്ങളിലോ കൂട്ടം കൂടി നിൽക്കരുത്. പൊതു സ്ഥലത്ത് തുപ്പുകയോ, കൂട്ടം കൂടി നിൽക്കുകയോ, സാമൂഹിക അകലം പാലിക്കാതിരിക്കുകയോ, മാസ്ക് വായയും മൂക്കും മുടത്തക്കവിധത്തിൽ ധരിക്കാതിരിക്കുകയോ ചെയ്താൽ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം വ്യക്തികൾക്കും സ്ഥാപന ഉടമക്കുമെതിരെ കേസ് എടുക്കുന്നതോ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതോ, 10000 രൂപയോ 2 വർഷം തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

ശരിയായ വിധം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി കൊണ്ട് ബ്രേക്ക് ദ ചെയിനിന്റെ ഭാഗമാകുക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ 75, ഔട്ട് ഡോർ പരിപാടികളിൽ 150 ആളുകൾ മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ. യോഗങ്ങൾ 2 മണിക്കൂർ സമയത്തിൽ പരിമിതപ്പെടുത്തേണ്ടതാണ്.

ട്യൂഷൻ സെന്ററുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും യഥാസമയങ്ങളിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കേണ്ടതാണ്. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമ്പോൾ മുൻക്കുട്ടി പോലീസ്, ആരോഗ്യ ജാഗ്രത പോർ ട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഷോപ്പുകളിലും, ഹോട്ടലുകളിലും തിരക്ക് നിയന്ത്രിക്കുന്നതിന് സ്റ്റാഫിനെ നിയമിക്കേണ്ടതും പൊതു ജനങ്ങളുടെ പേര്, അഡ്രസ്, മൊബൈൽ നമ്പർ, ശരീര താപനില എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്. ജീവനക്കാര കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എടുത്തിരിക്കേണ്ടതാണ്.

അത്യാവശ്യമല്ലാത്ത എല്ലാ പൊതു പരിപാടികളും ജനങ്ങൾ രണ്ടാഴ്ച്ചക്കാലത്തേക്ക് ഒഴിവാക്കേണ്ടതാണ്. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ വളരെ അത്യാ വശ്യ ഘട്ടങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കേണ്ടതാണ്. സർക്കാർ ഉത്തരവുകൾ പാലിച്ചുകൊണ്ട് മാത്രം ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കുക നിങ്ങളുടേയും നിങ്ങളുടെ സഹജീവികളുടേയും പ്രിയപ്പെട്ടവരുടേയും ജീവന്റെ സുരക്ഷക്കായി കോവിഡ്മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുക എന്നിവയാണ് നിർദേശങ്ങൾ.

#360malayalam #360malayalamlive #latestnews #covid #maranchery

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി. അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലത്തോ സ്ഥാപന...    Read More on: http://360malayalam.com/single-post.php?nid=4112
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി. അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലത്തോ സ്ഥാപന...    Read More on: http://360malayalam.com/single-post.php?nid=4112
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കോവിഡ് നിർദേശങ്ങൾ പുറത്തിറക്കി. അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലത്തോ സ്ഥാപനങ്ങളിലോ കൂട്ടം കൂടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്