കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിന് നോട്ടീസ്

കേന്ദ്ര സർക്കാരിന് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ച് വിമർശിക്കുന്ന ട്വീറ്റുകൾ ഉടൻ നീക്കം ചെയ്യാനും അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനും സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇത്തരം ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. തുടർന്ന് ട്വിറ്റർ പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന മന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായിട്ടില്ല.

ബ്ലോക്ക് ചെയ്ത ട്വീറ്റുകൾ കോവിഡിന്റെ രണ്ടാം തരംഗത്തിലെ ജനങ്ങളുടെ ദുരിതങ്ങളും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയവയാണ്.ബ്ലോക്ക് ചെയ്ത ട്വീറ്റുകളിൽ ഭൂരിപക്ഷം കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യതകുറവും മരുന്നുകളുടെ ദൗർലഭ്യവും സംബന്ധിച്ച വിമർശനങ്ങളാണ്. കുംഭമേളയുമായി ബന്ധപ്പെട്ടും പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളും ഇതിലുണ്ട്.

 ട്വീറ്റുകൾ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റർ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ട്വീറ്റ് ചെയ്ത ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ട്വീറ്റുകൾ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യൻ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറൻസ് നൽകിയിട്ടുണ്ട്. ട്വീറ്റുകൾക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായും അറിയിപ്പിൽ പറയുന്നു.

അതേ സമയം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്സഭാ അംഗം രേവ്നാഥ് റെഡ്ഡി, പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിംഗ്, ചലച്ചിത്ര നിർമ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകൾ നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു. ബ്ലോക്ക് ചെയ്ത ട്വീറ്റുകൾ ഇന്ത്യയിൽ കാണാനാവില്ലെങ്കിലും വിദേശത്തുള്ളവർക്ക് കാണാം.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ ഇത്തരത്തിൽ വിമർശന ട്വീറ്റുകൾക്കെതിരെ ഇത് രണ്ടാം തവണയാണ് നടപടിയെടുക്കുന്നത്. നേരത്തെ കർഷ സമരം സംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

#360malayalam #360malayalamlive #latestnew #covid #twitters

കേന്ദ്ര സർക്കാരിന് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ച് വിമർശിക്കുന്ന ട്വീറ്റുകൾ ഉടൻ നീക്കം ചെയ്യാനും അക്കൗ...    Read More on: http://360malayalam.com/single-post.php?nid=4101
കേന്ദ്ര സർക്കാരിന് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ച് വിമർശിക്കുന്ന ട്വീറ്റുകൾ ഉടൻ നീക്കം ചെയ്യാനും അക്കൗ...    Read More on: http://360malayalam.com/single-post.php?nid=4101
കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിന് നോട്ടീസ് കേന്ദ്ര സർക്കാരിന് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ച് വിമർശിക്കുന്ന ട്വീറ്റുകൾ ഉടൻ നീക്കം ചെയ്യാനും അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനും സർക്കാർ ട്വിറ്ററിനോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്