പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും  ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്കുന്നു. പൊന്നാനി എം.ഇ.എസ് കോളേജ് ഗേൾസ് ഹോസ്റ്റലിലും ഈശ്വരമംഗലം  ഐ.സി.എസ്‌.ആർ ക്യാമ്പസിലാണ് സെൻ്ററുകൾ തുടങ്ങുന്നത്. കോവിഡ് പോസറ്റീവ് ആയവർക്കുള്ള ചികിത്സക്കായി ജില്ലയിൽ തുടങ്ങുന്ന പതിനൊന്ന് സി.എഫ്.എൽടി.സി  കളുടെ ഭാഗമായാണ് പൊന്നാനിയിലും സെൻറർ തുടങ്ങുന്നത്. 25 പുരുഷന്മാർക്കും 25 സ്ത്രീകൾക്കുമായി 50 ബെഡുകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാണ് ഹോസ്റ്റലിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. 

കോവിഡ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിക്കപ്പെട്ടവരും വീടുകളിൽ ക്വാറൻ്റയിൻ സൗകര്യം ഇല്ലാത്തവർക്കുമായാണ് ഐ.സി.എസ്. ആറിൽ ക്വാറൻ്റയിൻ സെൻ്റർ ആരംഭിക്കുന്നത്. അമ്പത് പേർക്ക് ഒരേസമയം നിരീക്ഷണത്തിരിക്കാനുള്ള സൗകര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. 


നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ നേതൃത്വത്തിൽ സെൻ്ററുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാർ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ എന്നിവർ അനുഗമിച്ചു.

#360malayalam #360malayalamlive #latestnews #ponnani #cfltc

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്...    Read More on: http://360malayalam.com/single-post.php?nid=4100
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്...    Read More on: http://360malayalam.com/single-post.php?nid=4100
പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്കുന്നു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററും ക്വാറൻ്റയിൻ സെൻ്ററും ആരംഭിക്കുന്നു. പൊന്നാനി എം.ഇ.എസ് കോളേജ് ഗേൾസ് ഹോസ്റ്റലിലും ഈശ്വരമംഗലം ഐ.സി.എസ്‌.ആർ ക്യാമ്പസിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്