കോവിഡ് പ്രതിരോധം; രാജ്യത്ത് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ നിരക്ക് രാജ്യത്ത് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്ന് ബയോടെക് അറിയിച്ചു. 15-20 ഡോളർ ഭാരത് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് വരെയാവും ഈടാക്കുക.

രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് നിർമിക്കുന്നത്.

കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കോവിഷീൽഡ് പൊതുവിപണിയിൽ വിൽക്കുന്നതെന്ന് എന്നായിരുന്നു കമ്പനി സി.ഇ.ഒ അദാർ പൂനാവാല വാക്സിൻ നിരക്കിൽ വിശദീകരണം നൽകിയത്. അമേരിക്കൻ വാക്സിനുകൾക്ക് ഡോസിന് 1500 രൂപയാണ് ഈടാക്കുന്നത്. ഇതിനോട് തുലനം ചെയ്യുമ്പോൾ കോവിഷീൽഡ് വാക്സിൻ വളരെ കുറഞ്ഞ വിലയിലാണ് രാജ്യത്ത് നൽകുന്നതെന്നും കമ്പനി സി.ഇ.ഒ അദാർ പൂനാവാല അവകാശപ്പെട്ടു.

അതേസമയം കോവിഷീൽഡ് വാക്സിന്റെ ഉയർന്ന വില സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിൽ വികസിപ്പിച്ച് നിർമിക്കുന്ന കോവാക്സിന്റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews #covid #vaccine

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ നിരക്ക് രാജ്യത്ത് പ്രഖ്യാപിച്ചു. സംസ്ഥാന സർക്ക...    Read More on: http://360malayalam.com/single-post.php?nid=4098
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ നിരക്ക് രാജ്യത്ത് പ്രഖ്യാപിച്ചു. സംസ്ഥാന സർക്ക...    Read More on: http://360malayalam.com/single-post.php?nid=4098
കോവിഡ് പ്രതിരോധം; രാജ്യത്ത് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ നിരക്ക് രാജ്യത്ത് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്