ആവശ്യത്തിലധികം ഓക്‌സിജനുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണം; മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാൾ കത്തെഴുതി

ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരം കൈവശമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതായി കെജ്രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കടുത്ത ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തിലും വൻവർധനയാണ് ഡൽഹിയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുപതിനായിരത്തിൽ അധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മെഡിക്കൽ ഓക്സിജൻ, മരുന്നുകൾ, ഐ.സി.യു. കിടക്കകൾ എന്നിവയുടെ അഭാവം ഡൽഹിയുടെ ആരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. വെള്ളിയാഴ്ച 348 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും വലുതുമായ ആശുപത്രികൾ തങ്ങളുടെ ഓക്സിജൻ ശേഖരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #delhi #oxygen

ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരം കൈവശമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച്...    Read More on: http://360malayalam.com/single-post.php?nid=4094
ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരം കൈവശമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച്...    Read More on: http://360malayalam.com/single-post.php?nid=4094
ആവശ്യത്തിലധികം ഓക്‌സിജനുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണം; മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാൾ കത്തെഴുതി ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരം കൈവശമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്