പൊന്നാനി നഗരസഭയിലെ നിരാലംബരായ കൊവിഡ് രോഗികൾക്ക് ടെസ്റ്റ് നടത്താൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം

പൊന്നാനി: പൊന്നാനി നഗരസഭയിലെ നിർധനരും നിരാലംബരുമായ കോവിഡ് രോഗികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ആശുപത്രിയിലേക്ക് യാത്രചെയ്യുവാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് നഗരസഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് ഫർഹാൻ ബിയ്യം.

ഇക്കാര്യം ആവശ്യപ്പെട്ട്  നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് ഫർഹാൻ ബിയ്യം  കത്ത് നൽകി. 

കോവിഡ് പോസിറ്റീവായി ഹോം ഐസുലേഷനിൽ കിടക്കുന്നവർക്കും,

സമ്പർക്കവും,രോഗ ലക്ഷണങ്ങളും മൂലം ഹോം ക്വാറന്റൈനിൽ കഴിയുന്നവരുമായ രോഗികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ആശുപത്രികളിലേക്ക് യാത്രചെയ്യുവാൻ ഓട്ടോറിക്ഷ പോലുള്ള ടാക്സി സംവിധാനങ്ങൾ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്.

ഇത്തരം പ്രയാസം അനുഭവിക്കുന്നവർക്ക് നഗരസഭ 

വാഹന സൗകര്യം ഏർപ്പെടുത്തിയാൽഅത് നിരവധി പേർക്ക് ആശ്വാസമായിരിക്കും.ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ചെയർമാന് കത്ത് നൽകിയത്. 

അനുകൂല നടപടി കൈകൊള്ളുമെന്ന് നഗരസഭ ചെയർമാൻ ഉറപ്പ് നൽകിയതായി ഫർഹാൻ പറഞ്ഞു

#360malayalam #360malayalamlive #latestnews

വാഹന സൗകര്യം ഏർപ്പെടുത്തിയാൽഅത് നിരവധി പേർക്ക് ആശ്വാസമായിരിക്കും.ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ചെയർമാന് കത്ത് നൽകിയത്.......    Read More on: http://360malayalam.com/single-post.php?nid=4081
വാഹന സൗകര്യം ഏർപ്പെടുത്തിയാൽഅത് നിരവധി പേർക്ക് ആശ്വാസമായിരിക്കും.ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ചെയർമാന് കത്ത് നൽകിയത്.......    Read More on: http://360malayalam.com/single-post.php?nid=4081
പൊന്നാനി നഗരസഭയിലെ നിരാലംബരായ കൊവിഡ് രോഗികൾക്ക് ടെസ്റ്റ് നടത്താൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം വാഹന സൗകര്യം ഏർപ്പെടുത്തിയാൽഅത് നിരവധി പേർക്ക് ആശ്വാസമായിരിക്കും.ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ചെയർമാന് കത്ത് നൽകിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്