സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു

സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകനായ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്  ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിലും ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

#360malayalam #360malayalamlive #latestnews #covid

സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകനായ ആശിഷ് യെച്ചൂരിയാണ്...    Read More on: http://360malayalam.com/single-post.php?nid=4062
സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകനായ ആശിഷ് യെച്ചൂരിയാണ്...    Read More on: http://360malayalam.com/single-post.php?nid=4062
സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകനായ ആശിഷ് യെച്ചൂരിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്