വീടുകളില്‍ ഭക്ഷ്യസാധനങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്

വീടുകളിൽ ഭക്ഷ്യ സാധനങ്ങളുടെ വിതരണം നാളെ മുതൽ നടത്തുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. വാട്ട്സ്ആപ്പ് വഴിയോ ഫോൺ കോൾ വഴിയോ കൺസ്യൂമർ ഫെഡിന്‍റെ സേവനം ലഭിക്കും. കടലോര- മലയോര മേഖലകളിൽ പ്രത്യേക പരിഗണന നൽകുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു. ഇതിനായി കെ.എസ്.ആർ.ടി.സിയുമായി ചേർന്നു പ്രവർത്തിക്കും. 70 വയസ്സിനുമുകളിൽ പ്രായംചെന്നവർക്ക് വീടുകളിൽ മരുന്ന് എത്തിക്കും. ഇതിനായിരിക്കും പ്രാഥമിക പരിഗണന നല്‍കുന്നത്. പ്രതിരോധ മരുന്നു വിതരണവും നടത്തും. വിദ്യാർഥികൾക്ക് ത്രിവേണി നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ മൊബൈൽ ത്രിവേണി ഔട്ട്‌ ലെറ്റ്‌ സംവിധാനം ഏർപ്പെടുത്താനാണ് നീക്കം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=4052
...    Read More on: http://360malayalam.com/single-post.php?nid=4052
വീടുകളില്‍ ഭക്ഷ്യസാധനങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്