ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് വിലക്ക്. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സഹാചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി ഹാന്‍കോക്ക് പറഞ്ഞു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഏപ്രില്‍ 30 വരെ ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് ഡിജിസിഎ പ്രതികരിച്ചു. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ - യുകെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതുക്കിയ തിയ്യതിയും റീഫണ്ടും സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന കണക്കില്‍ മൂന്ന് ലക്ഷത്തിലേത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2023 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=4045
...    Read More on: http://360malayalam.com/single-post.php?nid=4045
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്