കോവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന കണക്ക് മൂന്ന് ലക്ഷത്തിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 2023 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗവ്യാപനം വർധിക്കുമ്പോഴും പല സംസ്ഥാനങ്ങളിലും ഐസിയു, കിടക്കകൾ, ഓക്സിജൻ, റെംഡിസിവിർ, വാക്സിന്‍ എന്നിവയുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ചണ്ഡിഗഡിൽ ഇന്ന് 24 മണിക്കൂർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തിലും കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാജ്യത്ത് രണ്ടാമതൊരു ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സൂചന നല്‍കിയത്. ലോക്ക്ഡൗണ്‍ ഇല്ലാതെ കോവിഡിനെ അതിജീവിക്കണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. അവസാന ആശ്രയം മാത്രമാകണം ലോക്ക്ഡൗണ്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചാണ് ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

കേരളത്തിലും കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാജ്യത്ത് രണ്ടാമതൊരു ദേ...    Read More on: http://360malayalam.com/single-post.php?nid=4044
കേരളത്തിലും കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാജ്യത്ത് രണ്ടാമതൊരു ദേ...    Read More on: http://360malayalam.com/single-post.php?nid=4044
കോവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന കണക്ക് മൂന്ന് ലക്ഷത്തിലേക്ക് കേരളത്തിലും കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാജ്യത്ത് രണ്ടാമതൊരു ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സൂചന നല്‍കിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്