പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു

കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. വാർഡു തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ഇടപെടലുകൾ നടത്താൻ യോഗത്തിൽ ധാരണയായി. വാർഡ് തല റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. 

വാർഡുകളിൽ കണ്ടെത്തുന്ന കോവിഡ് രോഗികൾക്ക് മാനസികമായ പിന്തുണ നൽകാനും മറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ആശ പ്രവർത്തകരെ ചുമതലപ്പെടുത്തി. വാർഡുകളിലെ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. വാർഡു തലത്തിൽ നടക്കുന്ന വിവാഹം മുതലായ മറ്റ് ആഘോഷങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും ധാരണയായി. വാക്സിനേഷൻ ക്യാമ്പുകൾ, കോവിഡ് ടെസ്റ്റ് എന്നിവയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ ധാരണയായി.

പൊന്നാനി നഗരസഭയിൽ വെച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, ഈഴവത്തിരുത്തി ഹെൽത്ത് ഇൻസ്പെക്ടർ തോമസ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani

കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേ...    Read More on: http://360malayalam.com/single-post.php?nid=4037
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേ...    Read More on: http://360malayalam.com/single-post.php?nid=4037
പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. വാർഡു തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ഇടപെടലുകൾ നടത്താൻ യോഗത്തിൽ ധാരണയായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്