കോവിഡ് വ്യാപന നിയന്ത്രണം; വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു

കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും  അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി പൊന്നാനി നഗരസഭയിൽ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊന്നാനിയുടെ വ്യാപാരി സമൂഹം പരിപൂർണ പിന്തുണ യോഗത്തിൽ അറിയിച്ചു. 

നഗരസഭാ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുവാൻ യോഗത്തിൽ ധാരണയായി. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മാസ്ക് ധരിക്കൽ സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പു വരുത്തും. ഇത് ഉറപ്പു വരുത്തുന്നതിനായി പോലീസിൻ്റെ സഹകരണത്തോടെ നഗരസഭാ ഹെൽത്ത് വിഭാഗം കർശന പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

കൂടാതെ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കും. ഹോം ഡെലിവറിക്ക് തയ്യാറായ വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരം ഫോൺ നമ്പർ സഹിതം പ്രസിദ്ധപ്പെടുത്താനും ധാരണയായി. റമദാൻ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും  മറ്റും ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത്  ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ടം സൃഷ്ടിക്കുന്ന തരത്തിലുള്ള തെരവ് കച്ചവടം നിയന്ത്രിക്കാനും ധാരണയായി. ബോധവൽക്കരണത്തിൻ്റെ ഭാഗമായി നഗരസഭ നടത്തുന്ന  മൈക്ക് അനൗൺസ്മെൻ്റ് തുടരും. വ്യാപാര സ്ഥാപനങ്ങളിൽ കാവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ചുള്ള നോട്ടീസുകളും സ്റ്റിക്കറുകളും പതിപ്പിക്കും. 

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani

കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ...    Read More on: http://360malayalam.com/single-post.php?nid=4036
കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ...    Read More on: http://360malayalam.com/single-post.php?nid=4036
കോവിഡ് വ്യാപന നിയന്ത്രണം; വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി പൊന്നാനി നഗരസഭയിൽ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്