കോവിഡ് പ്രതിരോധം ഊർജിതകമാക്കാൻ വാർഡ് തലത്തിൽ അധ്യാപകരും

തിരുവനന്തപുരം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ അധ്യാപകരെ നിയോഗിച്ചു. വാർഡ്തല ദ്രുതകർമ സേനയുടെ ഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. കോർപ്പറേഷന്റെ ഒരു ഡിവിഷനിൽ അഞ്ചു പേർ, ഒരു മുനിസിപ്പൽ ഡിവിഷനിൽ രണ്ടു പേർ, ഗ്രാമ പഞ്ചായത്ത് വാർഡിൽ ഒരാൾ എന്നിങ്ങനെയാണ് അധ്യാപകരെ നിയോഗിച്ചിരിക്കുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർ ബന്ധപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീമിലെ അംഗമായിട്ടാകും പ്രവർത്തിക്കുക. ഓരോ ദിവസത്തെയും പട്ടിക പ്രകാരമുള്ള കോവിഡ് രോഗികളുടെ വിവര ശേഖരണം നടത്തുക, കോവിഡ് പോസിറ്റിവാകുന്നവരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുക, കോവിഡ് സ്ഥിരീകരിക്കുന്നവർ ഹോം ഐസൊലേഷൻ, സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയിലുണ്ടെന്ന് ഉറപ്പാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കുക, കോവിഡ് പോസ്റ്റിവായവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ സമ്പർക്കത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ ക്വാറന്റീനിലാണെന്ന് ഉറപ്പാക്കുന്നതിനു സഹായിക്കുക, രോഗികളുമായും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമായും ഫോണിൽ ബന്ധപ്പെട്ട് ചികിത്സയും പരിശോധനയും ആവശ്യമുള്ളവരുടെ വിവരവും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സംബന്ധിച്ചും റാപ്പിഡ് റെസ്‌പോൺസ് ടീമിനെ അറിയിക്കുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ.


ഓരോ വാർഡിലും അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണു നൽകിയിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർ ബന്ധപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീമിലെ അംഗമായിട്ടാകും പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=4024
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർ ബന്ധപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീമിലെ അംഗമായിട്ടാകും പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=4024
കോവിഡ് പ്രതിരോധം ഊർജിതകമാക്കാൻ വാർഡ് തലത്തിൽ അധ്യാപകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർ ബന്ധപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീമിലെ അംഗമായിട്ടാകും പ്രവർത്തിക്കുക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്