കോവിഡ് : തീവ്ര നിയന്ത്രണ കർമ്മ പരിപാടികളുമായി പൊന്നാനി നഗരസഭ

പൊന്നാനി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തീവ്ര നിയന്ത്രണ കർമ്മ പരിപാടികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമാകുന്നു. ആൾക്കൂട്ട നിയന്ത്രണം അടക്കമുള്ള പ്രോട്ടോകോൾ പാലനത്തിനൊപ്പം വാക്സിനേഷൻ ക്യാമ്പുകൾ വ്യാപകമാക്കാനുമൊരുങ്ങുകയാണ് നഗരസഭ. ഇതിൻ്റെ ഭാഗമായി റംസാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 24 ന് എം.ഐ ബോയ്സ് സ്കൂളിൽ രാത്രി 8 മണി മുതലാണ് ക്യാമ്പ് സംഘടിപ്പിക്കുക.  പൊന്നാനിയിലെ പ്രധാന ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണത്തിന് പോലീസിൻ്റെ സഹായത്തോടെ നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വം നൽകും. കോവിഡ് ഭീതി വീണ്ടും ആരംഭിച്ചതോടെ ക്വാറൻ്റയിനിലിരിക്കുന്നവർക്കായി ടെലി കൗൺസിലിംഗ് പുനരാരംഭിക്കും. പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ടെലി കൗൺസിലിഗ് ആരംഭിക്കുന്നത്.  വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച്ച വ്യാപാര പ്രതിനിധികളുടെ യോഗം നഗരസഭയിൽ വിളിച്ച് ചേർക്കുന്നുണ്ട്.

 നഗരസഭാ തല റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കും നഗരസഭാ കൗൺസിലർമാർക്കുമുള്ള ഓൺലൈൻ പരിശീലന പരിപാടിക്ക് ശേഷം, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

#360malayalam #360malayalamlive #latestnews

രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.... ...    Read More on: http://360malayalam.com/single-post.php?nid=4022
രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.... ...    Read More on: http://360malayalam.com/single-post.php?nid=4022
കോവിഡ് : തീവ്ര നിയന്ത്രണ കർമ്മ പരിപാടികളുമായി പൊന്നാനി നഗരസഭ രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്