മകളുടെ മരണ ശേഷം കാണാതായ സനു മോഹന്‍ പൊലീസ് പിടിയില്‍

മകളുടെ മരണ ശേഷം കാണാതായ സനു മോഹനെ  കര്‍ണാടകയില്‍ വെച്ച്  പൊലീസ് പിടികൂടി. സനു മോഹനെ ഇന്ന് രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ  പൊലീസ് കൊച്ചിയില്‍ എത്തിക്കും. മാര്‍ച്ച്‌ 20 നാണ് സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് മുട്ടാര്‍ പുഴയില്‍ വൈഗ യെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സനു മോഹന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

 കൊല്ലൂരില്‍ ഒരു സംഘം ആളുകളുമായി സനു മോഹൻ കൂടിക്കാഴ്ച നടത്തിയതായി നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്താൽ സനുവിലേക്ക് എളുപ്പം എത്തിച്ചേരാനാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. ഇതിനിടയിലാണ് സനു പിടിയിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

കൊല്ലൂരില്‍ സനു മോഹന്‍ താമസിച്ച ഹോട്ടലില്‍നിന്ന് 200 മീറ്റര്‍ മാറി കുടജാദ്രി റോഡിലെ ജംക്ഷനില്‍ റോഡരികില്‍ ഏറെ നേരം ഈ സംഘവുമായി സംസാരിച്ചു നിന്ന ശേഷം ഇയാള്‍ അവിടെനിന്ന് ഓട്ടോയില്‍ കയറി പോയതായും അല്‍പസമയത്തിനു ശേഷം തിരിച്ചെത്തിയതായുമാണു വിവരം. സനു മോഹനുമായി സംസാരിച്ച സംഘം ആരാണ്, അവര്‍ക്ക് ഇയാളുമായി എന്താണു ബന്ധം, ഇവരുമായി സംസാരിച്ച ശേഷം സനു മോഹന്‍ ഓട്ടോയില്‍ എവിടേക്കാണു പോയത് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായ പെരുമാറ്റമായതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ ഹോട്ടല്‍ മാനേജര്‍ ടാക്സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവരാത്തതിനാൽ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്ന് ഹോട്ടൽ ജീവനക്കാർ സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.

#360malayalam #360malayalamlive #latestnews#sanumohan

മകളുടെ മരണ ശേഷം കാണാതായ സനു മോഹനെ കര്‍ണാടകയില്‍ വെച്ച് പൊലീസ് പിടികൂടി. സനു മോഹനെ ഇന്ന് രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ പൊലീസ് ക...    Read More on: http://360malayalam.com/single-post.php?nid=4003
മകളുടെ മരണ ശേഷം കാണാതായ സനു മോഹനെ കര്‍ണാടകയില്‍ വെച്ച് പൊലീസ് പിടികൂടി. സനു മോഹനെ ഇന്ന് രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ പൊലീസ് ക...    Read More on: http://360malayalam.com/single-post.php?nid=4003
മകളുടെ മരണ ശേഷം കാണാതായ സനു മോഹന്‍ പൊലീസ് പിടിയില്‍ മകളുടെ മരണ ശേഷം കാണാതായ സനു മോഹനെ കര്‍ണാടകയില്‍ വെച്ച് പൊലീസ് പിടികൂടി. സനു മോഹനെ ഇന്ന് രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ പൊലീസ് കൊച്ചിയില്‍ എത്തിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്