സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം.

തുടര്‍ന്നാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാന്‍സലറുടെ നിര്‍ദേശം വന്നതിനാല്‍ മുഴുവന്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും. 

#360malayalam #360malayalamlive #latestnews#exam

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ക...    Read More on: http://360malayalam.com/single-post.php?nid=4002
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ക...    Read More on: http://360malayalam.com/single-post.php?nid=4002
സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്