"കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍"; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തെ മൂന്നു ഘട്ടങ്ങളായി തിരിച്ച രാഹുല്‍ ഗാന്ധി ആദ്യ ഘട്ടം തുഗ്ലക് പരിഷ്കാരമായ ലോക്ക്ഡൗണാണെന്ന് പരിഹസിച്ചു. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലാണ് രാഹുലിന്‍റെ പ്രതികരണം. 

രണ്ടാം ഘട്ടം പാത്രം കൊട്ടലാണെന്നും മൂന്നാം ഘട്ടത്തില്‍ പ്രഭുവിന്‍റെ ഗുണങ്ങൾ പറയുകയായിരുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 

രാജ്യത്ത് മതിയായ കോവിഡ് പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ചൂണ്ടിക്കാട്ടിയത്. വാക്സിൻ ഉത്സവത്തെ തട്ടിപ്പെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഇതാണോ 'പിഎം കെയേഴ്‌സ്' എന്നും ചോദിച്ചു.


#360malayalam #360malayalamlive #latestnews

രാജ്യത്ത് മതിയായ കോവിഡ് പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനില്ല എന്നായിരുന്ന...    Read More on: http://360malayalam.com/single-post.php?nid=3984
രാജ്യത്ത് മതിയായ കോവിഡ് പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനില്ല എന്നായിരുന്ന...    Read More on: http://360malayalam.com/single-post.php?nid=3984
"കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍"; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രാജ്യത്ത് മതിയായ കോവിഡ് പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ചൂണ്ടിക്കാട്ടിയത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്