രാജ്യത്ത് 61,537 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 933 മരണം

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,611 ആയി.


24 മണിക്കൂറിനുള്ളിൽ 933 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ ആകെ മരണം 42,518 ആയി വർധിച്ചു. 2.04 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.


നിലവിൽ 6,19,088  സജീവ കേസുകളാണ് രാജ്യത്തുള്ളത്.  14,27,005 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

ഓഗസ്റ്റ് ഏഴ് വരെ 2,33,87,171 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 5,98,778 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ.

മഹാരാഷ്ട്രയിൽ ചികിത്സയിൽ 145582 പേർ തുടരുന്നു, മരണം 17092 പേർ, തമിഴ്നാട്ടിൽ 4690ഉം, കർണാടകയിൽ 2998ഉം ആണ് മരണം.

കേരളത്തിൽ ഇതുവരെ145582 പേർക്ക് രോഗം സ്ഥിരീകരിച്ചു, 19147 പേർ രോഗമുക്തരായി, 102 മരണം, ചികിത്സയിൽ 12411 പേർ.


#360malayalam #360malayalamlive #latestnews

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ച...    Read More on: http://360malayalam.com/single-post.php?nid=397
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ച...    Read More on: http://360malayalam.com/single-post.php?nid=397
രാജ്യത്ത് 61,537 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 933 മരണം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്