മെഗാ കുംഭമേള ഏപ്രിൽ 30 വരെ തുടരും

ഹരിദ്വാറിൽ നടന്നുവരുന്ന മെഗാ കുംഭമേള രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നേരത്തെ അവസാനിപ്പിക്കാനുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്നും കുംഭമേള ഏപ്രിൽ 30 വരെ തുടരുമെന്നും  അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അധികൃതർ നിഷേധിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളും തമ്മിൽ മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മേള തടസ്സമില്ലാതെ തുടരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്ത് കോവിഡ് വ്യാപകമായി പടരുന്നതിനിടെ ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയിൽ ലക്ഷ കണക്കിന് പേരാണ് ഒരുമിച്ച് ചേരുന്നത്.  ഗംഗാ തീരത്ത് 17.31 ലക്ഷത്തോളം പേരാണ് സ്നാനത്തിനായി എത്തിയിട്ടുള്ളത്.

#360malayalam #360malayalamlive #latestnews#kumbamela

ഹരിദ്വാറിൽ നടന്നുവരുന്ന മെഗാ കുംഭമേള രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നേരത്തെ അവസാനിപ്പിക്കാനുള്ള ചർച്ചകളൊന്...    Read More on: http://360malayalam.com/single-post.php?nid=3959
ഹരിദ്വാറിൽ നടന്നുവരുന്ന മെഗാ കുംഭമേള രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നേരത്തെ അവസാനിപ്പിക്കാനുള്ള ചർച്ചകളൊന്...    Read More on: http://360malayalam.com/single-post.php?nid=3959
മെഗാ കുംഭമേള ഏപ്രിൽ 30 വരെ തുടരും ഹരിദ്വാറിൽ നടന്നുവരുന്ന മെഗാ കുംഭമേള രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നേരത്തെ അവസാനിപ്പിക്കാനുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്നും കുംഭമേള ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്