റംസാൻ മാസത്തിലെ കാരുണ്യ പ്രവർത്തനങ്ങളിൽ സുമനസുകളുടെ സഹായം തേടി പൊന്നാനി നഗരസഭ

 വൃക്കരോഗം മൂലം ദുരിതക്കയത്തിലായവർക്ക് പ്രതീക്ഷയായ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് & റിസർച്ച് സെന്ററിനായി  റമദാൻ മാസത്തിൽ സഹായം തേടാനൊരുങ്ങി നഗരസഭ. പൊന്നാനി നഗരസഭാ ഡയാലിസിസ് & റിസർച്ച് സെന്ററിൻ്റെ റമദാൻ കാല ധനസമാഹരത്തിന് തുടക്കമാകുന്നു. പൊന്നാനി നഗരസഭയിൽ ചേർന്ന ഡയാലിസ് മാനേജ്മെൻറ് സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.  റമദാൻ കാല ധനശേഖരണത്തിനായി പ്രാദേശിക തലത്തിൽ അഞ്ച് ടീമുകൾക്ക് സമിതി രൂപം നൽകി.

നിർധരർക്ക് സൗജന്യ ചികിത്സ നൽകാൻ സാമ്പത്തിക പ്രയാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്  ധനസമാഹരണത്തിന് നഗരസഭ തയ്യാറെടുക്കുന്നത്.  സുമനസ്സുകളുടെ  കാരുണ്യ പ്രവാഹം ഡയാലിസിസ് സെൻ്ററിൻ്റെ  പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊന്നാനി നഗരസഭയും ഡയാലിസിസ് മാനേജ്മെൻറ് കമ്മറ്റിയും. വാർഷിക ധന സമാഹരണവും, ജീവകാരുണ്യ സംഘടനകളുടെ കൈത്താങ്ങും ആശ്രയമായിരുന്ന സെൻ്ററിൻ്റെ പ്രവർത്തനത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. 

നിർധനരായ വൃക്കരോഗികൾക്കായി 2014 ലാണ് പൊന്നാനി നഗരസഭ ഡയാലിസ് സെൻററിന് രൂപം കൊടുത്തത്. 7 രോഗികളുമായി തുടങ്ങിയ സെന്ററിൽ നിലവിൽ 74 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. നിരവധി പേർ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിക്കുന്നുമുണ്ട്. രോഗികളുടെ എണ്ണത്തിൽ വന്ന വർധനവ് ഭാരിച്ച ചികിത്സാ ചെലവാണ് വരുത്തിയിട്ടുള്ളത്

പൊന്നാനി നഗരസഭാ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിന് ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ധനശേഖരണത്തിനായി സമീപിക്കുമ്പോൾ അകമഴിഞ്ഞ് സഹായിക്കണമെന്ന്  ചെയർമാൻ ശിവദാസ് ആറ്റുപുറം അഭ്യർത്ഥിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, സവാദ്, ഹാജി കാസിം കോയ, അഡ്വ.പി.കെ ഖലീമുദ്ധീൻ, സേതുമാധവൻ, എവറസ്റ്റ് ലത്തീഫ് തുടങ്ങിവർ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ സ്വാഗതവും നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് നന്ദിയും പറഞ്ഞു. ഡയാലിസിസ് സെൻ്റർ കോ-ഓർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews#ponnaninagarasabha#dialysiscenter

വൃക്കരോഗം മൂലം ദുരിതക്കയത്തിലായവർക്ക് പ്രതീക്ഷയായ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് & റിസർച്ച് സെന്ററിനായി റമദാൻ മാസത്തിൽ സഹായം തേ...    Read More on: http://360malayalam.com/single-post.php?nid=3933
വൃക്കരോഗം മൂലം ദുരിതക്കയത്തിലായവർക്ക് പ്രതീക്ഷയായ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് & റിസർച്ച് സെന്ററിനായി റമദാൻ മാസത്തിൽ സഹായം തേ...    Read More on: http://360malayalam.com/single-post.php?nid=3933
റംസാൻ മാസത്തിലെ കാരുണ്യ പ്രവർത്തനങ്ങളിൽ സുമനസുകളുടെ സഹായം തേടി പൊന്നാനി നഗരസഭ വൃക്കരോഗം മൂലം ദുരിതക്കയത്തിലായവർക്ക് പ്രതീക്ഷയായ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് & റിസർച്ച് സെന്ററിനായി റമദാൻ മാസത്തിൽ സഹായം തേടാനൊരുങ്ങി നഗരസഭ. പൊന്നാനി നഗരസഭാ ഡയാലിസിസ് & റിസർച്ച് സെന്ററിൻ്റെ റമദാൻ കാല ധനസമാഹരത്തിന് തുടക്കമാകുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്