റഷ്യന്‍ കോവിഡ് വാക്സിൻ സ്പുട്നിക് 5 നു ഇന്ത്യയില്‍ അനുമതി

ഇന്ത്യയില്‍ മൂന്നാം കോവിഡ് വാക്സിന് അനുമതി. റഷ്യയുടെ വാക്സിന്‍ സ്പുട്നിക് 5നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ്പുട്നിക് 5ന് ഉയർന്ന പ്രതിരോധശേഷി ഉണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞെന്ന് വിദഗ്ധ സമിതി അറിയിച്ചു.

കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമമുണ്ടെന്ന് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വാക്സിനുകള്‍ക്ക് മാനദണ്ഡ പ്രകാരം അനുമതി നല്‍കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നത്.

റഷ്യ വികസിപ്പിച്ച വാക്സിന്‍ ഹൈദരാബാദിലും നിര്‍മിക്കുന്നുണ്ട്. ജൂണിന് മുന്‍പ് തന്നെ വാക്സിന്‍ ഉപയോഗം തുടങ്ങിയേക്കും. 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിന്‍ എന്നാണ് പരീക്ഷത്തില്‍ തെളിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ 10 ഡോളറില്‍ താഴെയാണ് ഈ വാക്സിന്‍റെ വില.

#360malayalam #360malayalamlive #latestnews

കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമമുണ്ടെന്ന് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥ...    Read More on: http://360malayalam.com/single-post.php?nid=3926
കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമമുണ്ടെന്ന് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥ...    Read More on: http://360malayalam.com/single-post.php?nid=3926
റഷ്യന്‍ കോവിഡ് വാക്സിൻ സ്പുട്നിക് 5 നു ഇന്ത്യയില്‍ അനുമതി കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമമുണ്ടെന്ന് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്