സംസ്ഥാനത്ത് ഇനി പരീക്ഷച്ചൂട്; എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾക്ക്​ നാളെ തുടക്കം

പോളിംഗ് അവസാനിച്ചതോടെ സം​സ്ഥാ​നത്ത് പരീക്ഷച്ചൂട്. എ​സ്.​എ​സ്.​എ​ൽ.​സി, രണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ നാളെ മുതൽ​ തു​ട​ക്ക​മാ​കും. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പരീക്ഷ എഴുതുന്നത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ട്ടു​മു​ത​ൽ 12വ​രെ ഉ​ച്ച​ക്ക്​ ശേഷവും 15 മു​ത​ൽ രാവി​ലെ​യു​മാ​ണ്​ നടക്കു​ക.  ഉ​ച്ച​ക്കു​ശേഷം 1.40 മു​ത​ലും വെള്ളി​യാ​ഴ്​​ച 2.40 മുതലു​​മാ​ണ്​ പ​രീ​ക്ഷ.

15 മു​ത​ൽ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ. പരീ​ക്ഷ 29ന്​ ​അ​വ​സാ​നി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 9.40 മുത​ലാ​ണ്​ ആ​രം​ഭി​ക്കു​ക. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പരീ​ക്ഷ 26നും ​വി.​എ​ച്ച്.​എ​സ്.​ഇ ഒ​മ്പ​തി​ന്​ തുടങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,22,226 പേരാണ്​ ഇ​ത്ത​വ​ണ എസ്.​എ​സ്.​എ​ൽ.​സി പരീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 4,21,977 പേ​ർ സ്കൂ​ൾ ഗോ​യി​ങ്​ വിഭാഗ​ത്തി​ലാ​ണ്. 2,15,660 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,06,566 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഗ​ൾ​ഫി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രും പരീക്ഷ​യെ​ഴു​തും.  

2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​രാണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തുന്നത്. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,26,325 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,20,146 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ്​​കൂ​ൾ ഗോ​യി​ങ്​ വിഭാഗ​ത്തി​ൽ 3,77,939 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി.എച്ച്.​എ​സ്.​ഇ പരീക്ഷ​യെ​ഴു​തു​ന്ന​ത്.

#360malayalam #360malayalamlive #latestnews#exam

പോളിംഗ് അവസാനിച്ചതോടെ സം​സ്ഥാ​നത്ത് പരീക്ഷച്ചൂട്. എ​സ്.​എ​സ്.​എ​ൽ.​സി, രണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​ര...    Read More on: http://360malayalam.com/single-post.php?nid=3887
പോളിംഗ് അവസാനിച്ചതോടെ സം​സ്ഥാ​നത്ത് പരീക്ഷച്ചൂട്. എ​സ്.​എ​സ്.​എ​ൽ.​സി, രണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​ര...    Read More on: http://360malayalam.com/single-post.php?nid=3887
സംസ്ഥാനത്ത് ഇനി പരീക്ഷച്ചൂട്; എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾക്ക്​ നാളെ തുടക്കം പോളിംഗ് അവസാനിച്ചതോടെ സം​സ്ഥാ​നത്ത് പരീക്ഷച്ചൂട്. എ​സ്.​എ​സ്.​എ​ൽ.​സി, രണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ നാളെ മുതൽ​ തു​ട​ക്ക​മാ​കും. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പരീക്ഷ എഴുതുന്നത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ട്ടു​മു​ത​ൽ 12വ​രെ ഉ​ച്ച​ക്ക്​ ശേഷവും 15 മു​ത​ൽ രാവി​ലെ​യു​മാ​ണ്​ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്