അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു

പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റു മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു. കനകയും അലക്സും നാല് മാസം മുമ്പാണ് കുമ്പഴയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. പത്തനംതിട്ടയിൽ കഴിഞ്ഞ ഏഴ് വർഷമായി വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം തുടങ്ങിയത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയിൽ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോൾ കനകയെ മർദിക്കുകയും തുടർന്ന് കനക സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മർദിച്ചിരുന്നതായി എന്ന് കനക പോലീസിന് നൽകി മൊഴിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

#360malayalam #360malayalamlive #latestnews#Crime

പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റു മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട...    Read More on: http://360malayalam.com/single-post.php?nid=3866
പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റു മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട...    Read More on: http://360malayalam.com/single-post.php?nid=3866
അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റു മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്