സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

ഇഡിക്കെതിരെ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് സമ്മർദ്ദം ചെലുത്തി പ്രതികളെ കൊണ്ട് പറയിപ്പിച്ചെന്ന കേസിലാണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജിഎം കോടതി അനുമതി നൽകിയിട്ടുണ്ട്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ അനുമതി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പരി​ഗണിച്ചാണ് കോടതി പ്രത്യേക അനുമതി നൽകിയത്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ വാദം ഇഡി ഉദ്യോ​ഗസ്ഥർ പ്രതികളെ കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ചതാണോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

തങ്ങൾക്കെതിരെയുള്ള അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. 

#360malayalam #360malayalamlive #latestnews#Ed

ഇഡിക്കെതിരെ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേ...    Read More on: http://360malayalam.com/single-post.php?nid=3859
ഇഡിക്കെതിരെ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേ...    Read More on: http://360malayalam.com/single-post.php?nid=3859
സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് സമ്മർദ്ദം ചെലുത്തി പ്രതികളെ കൊണ്ട് പറയിപ്പിച്ചെന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്