യു.ഡി.എഫിന്റെ കള്ള പ്രചരണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ കാൽനട ജാഥ

പൊന്നാനി : ആഴക്കടൽ മത്സ്യബന്ധനത്തിൽ അഴിമതി ആരോപിച്ച യു.ഡി.എഫിന്റെ കള്ളപ്രചരണത്തിനെതിരെയും പി.നന്ദകുമാറിന്റെ വിജയം ഉറപ്പു വരുത്തുന്നതിനും  എൽ.ഡി.എഫ് മത്സ്യത്തൊഴിലാളികൾ കാൽനട ജാഥ സംഘടിപ്പിച്ചു. പൊന്നാനി കോടതിപ്പടിയിൽ വെച്ചു നടന്ന ഉൽഘാടന പൊതുസമ്മേളനം സി.ഐ. ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉൽഘാടനം ചെയ്തു. മത്സ്യ തൊഴിലാളി യൂണിയൻ (AITUC) അഖിലേന്ത്യാ ട്രഷറർ എ.കെ ജബ്ബാർ ജാഥാ ക്യാപ്റ്റൻ എം.എ ഹമീദിന് കൈമാറി. ടി.എം സിദ്ധീഖ് , പി.കെ ഖലീമുദ്ധീൻ, യു.കെ അബൂബക്കർ, എ.കെ നാസർ,ഒ.ഒ ഷംസു,റഹീം,അഡ്വ. സൈനുദ്ധീൻ,എസ്.മുസ്തഫ ആനപ്പടി, പി.പി മുജീബ് റഹ്മാൻ,അബ്ദുസ്സലാം,മൊയ്‌തു പുതുപൊന്നാനി എന്നിവർ സംസാരിച്ചു.പുതുപൊന്നാനിയിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ധീഖ് ഉൽഘാടനം ചെയ്തു.കുഞ്ഞുമോൻ,ഷാഹു,മൊയ്‌തുട്ടി പുതുപൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി കോടതിപ്പടിയിൽ വെച്ചു നടന്ന ഉൽഘാടന പൊതുസമ്മേളനം സി.ഐ. ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉൽഘ...    Read More on: http://360malayalam.com/single-post.php?nid=3852
പൊന്നാനി കോടതിപ്പടിയിൽ വെച്ചു നടന്ന ഉൽഘാടന പൊതുസമ്മേളനം സി.ഐ. ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉൽഘ...    Read More on: http://360malayalam.com/single-post.php?nid=3852
യു.ഡി.എഫിന്റെ കള്ള പ്രചരണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ കാൽനട ജാഥ പൊന്നാനി കോടതിപ്പടിയിൽ വെച്ചു നടന്ന ഉൽഘാടന പൊതുസമ്മേളനം സി.ഐ. ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉൽഘാടനം ചെയ്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്