സ്വർണവിലയിൽ വൻ ഇടിവ്; ഇനിയും കുറയുമോ?

കൊച്ചി: സംസ്ഥാനത്തു സ്വർണവില പവന് 33,000 രൂപയ്ക്കു താഴെയെത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ വില 32,880 രൂപയായി. കഴിഞ്ഞ ഓഗസ്റ്റിൽ പവന് 42,000 രൂപ വരെ വില ഉയർന്നിരുന്നു. 7 മാസം കൊണ്ട് ഇതുവരെ 9120 രൂപയാണ് ഒരു പവൻ സ്വർ‌ണത്തിൽ കുറഞ്ഞത്. ഗ്രാമിന് 4110 രൂപയാണ് ഇന്നത്തെ വില. 5200 രൂപയിൽനിന്നാണ് 4110 രൂപയിലേക്കു വില കുറയുന്നത്. മാർച്ച് മാസത്തിൽ മാത്രം പവന് 1560 രൂപ കുറഞ്ഞു. കോവിഡ് ഭീഷണി ആഗോള വിപണികളെ ഉലച്ചപ്പോഴാണ് സ്വർണ വില റോക്കറ്റ് പോലെ കുതിച്ചത്. 

നിക്ഷേപകർ ഓഹരി വിട്ടു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിലേക്കു ചുവടുമാറിയതായിരുന്നു വില കൂടാനുണ്ടായ കാരണം. എന്നാൽ കോവിഡ് വാക്സീൻ നൽകുന്ന പ്രതീക്ഷയും വിപണികളുടെ തിരിച്ചുവരവും സ്വർണം വിൽക്കാൻ ഇപ്പോൾ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഡോളർ ശക്തമാകുന്നതും സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നുണ്ട്. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വർണവിലയിൽ ഇനിയും വലിയ കയറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

#360malayalam #360malayalamlive #latestnews

എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വർണവിലയിൽ ഇനിയും വലിയ കയറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല........    Read More on: http://360malayalam.com/single-post.php?nid=3828
എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വർണവിലയിൽ ഇനിയും വലിയ കയറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല........    Read More on: http://360malayalam.com/single-post.php?nid=3828
സ്വർണവിലയിൽ വൻ ഇടിവ്; ഇനിയും കുറയുമോ? എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സ്വർണവിലയിൽ ഇനിയും വലിയ കയറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്