സ്വർണവില വീണ്ടും വർധിച്ചു; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്‌ 37,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4640 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു. ഒരാഴ്ച തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന ആഗോള വിലയില്‍ സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,864.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.35ശതമാനം ഉയര്‍ന്ന് 49,770 രൂപ നിലവാരത്തിലെത്തി.


#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്........    Read More on: http://360malayalam.com/single-post.php?nid=3061
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്........    Read More on: http://360malayalam.com/single-post.php?nid=3061
സ്വർണവില വീണ്ടും വർധിച്ചു; പവന് 160 രൂപ കൂടി സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്