സ്വർണവില വീണ്ടും കൂടി

കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 25 രൂപയും കൂടി. 4795 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ജൂൺ മാസത്തിൽ മൂന്നാം തീയതിയാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 4810 രൂപയായിരുന്നു ജൂൺ മൂന്നിന് ഒരു ഗ്രാം സ്വർണത്തിന്റെ വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില ഉയർന്നു.

സ്വർണത്തിന്റെ ആഗസ്റ്റിലെ ഭാവി വിലകൾ 53 രൂപ ഉയർന്ന് 51,104ലെത്തി. അതേസമയം, ആഗോളവിപണിയിൽ സ്വർണത്തിന് ചെറിയ തിരിച്ചടിയുണ്ടായി. യു.എസിലെ ട്രഷറി വരുമാനം വർധിച്ചതും തൊഴിൽ, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ ഇടിവുണ്ടായി.

#360malayalam #360malayalamlive #latestnews

കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വി...    Read More on: http://360malayalam.com/single-post.php?nid=7137
കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വി...    Read More on: http://360malayalam.com/single-post.php?nid=7137
സ്വർണവില വീണ്ടും കൂടി കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 25 രൂപയും കൂടി. 4795 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ജൂൺ മാസത്തിൽ മൂന്നാം തീയതിയാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്