രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് ഇനി വേണ്ടാ ; റെയില്‍വെ

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തി റെയില്‍വെ. സമീപകാലത്ത് ട്രെയിനുകളിലുണ്ടായ തീപിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് വിലക്ക്. ഈ സമയത്ത് ചാർജിങ് പോയിന്‍റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. ഇത് എല്ലാ സോണുകളിലും നടപ്പാക്കണമെന്നാണ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം.

2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. തീപിടുത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വെ തീരുമാനിച്ചു.

#360malayalam #360malayalamlive #latestnews

2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ...    Read More on: http://360malayalam.com/single-post.php?nid=3820
2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ...    Read More on: http://360malayalam.com/single-post.php?nid=3820
രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് ഇനി വേണ്ടാ ; റെയില്‍വെ 2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്