മയക്കുമരുന്ന് കേസ്: ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു

മയക്കുമരുന്ന് കേസിൽ ബന്ധുക്കളുടെ ചതിയില്‍ കുടുങ്ങി  ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ അകപ്പെട്ട  ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. അപ്പീല്‍ കോടതി വിധി  പുനഃപരിശോധിച്ചാണ് ഇവരെ വെറുതെ വിടാൻ സുപ്രീം കോടതി  ഉത്തരവിട്ടത്. 

ഒന്നര വർഷത്തിലധികമായി തുടരുന്ന നിയമ പോരാട്ടങ്ങൾക്കും പ്രാർത്ഥനകൾക്കും ഒടുവിലാണ് മോചനം. ഇന്ന് രാവിലെയാണ് ദമ്പതികളെ വെറുതെ വിട്ടു കൊണ്ട് അപ്പീൽ കോടതി വിധി പ്രഖ്യാപിച്ചത്. 

2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖും ഒനിബയും മധുവിധു ആഘോഷിക്കാനായി  ദോഹയിലെത്തിയപ്പോഴാണ്  ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ  ഇവരുടെ ബാഗില്‍ നിന്നു 4 കിലോ ഹാഷിഷ് കണ്ടെത്തിയത്. ബന്ധുവായ  തബസ്സും റിയാസ് ഖുറൈശി സമ്മാനിച്ച ടൂർ പാക്കേജിലാണ് ഇരുവരും ദോഹയിലെത്തിയത്.യാത്രക്ക് മുമ്പ് ഇവർ കൈമാറിയ പൊതിയില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയിലേക്ക് അയക്കുകയായിരുന്നു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ കീഴ്‌ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതവും പിഴയും വിധിച്ചത്.തുടർന്ന്  ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു.

മലയാളി അഭിഭാഷകനും പൊതുപ്രവർത്തകനുമായ  നിസാര്‍ കോച്ചേരിയുടെ ശ്രമഫലമായാണ്  മോചനത്തിന് വഴിയൊരുങ്ങിയത്. നിസാർ കോച്ചേരിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ  ഇടപെടുത്തി പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിച്ചത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ദമ്പതികള്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജയിലിൽ കഴിയവെ ഒനീബ  ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജരായത്.

#360malayalam #360malayalamlive #latestnews#drug

മയക്കുമരുന്ന് കേസിൽ ബന്ധുക്കളുടെ ചതിയില്‍ കുടുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വ...    Read More on: http://360malayalam.com/single-post.php?nid=3811
മയക്കുമരുന്ന് കേസിൽ ബന്ധുക്കളുടെ ചതിയില്‍ കുടുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വ...    Read More on: http://360malayalam.com/single-post.php?nid=3811
മയക്കുമരുന്ന് കേസ്: ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു മയക്കുമരുന്ന് കേസിൽ ബന്ധുക്കളുടെ ചതിയില്‍ കുടുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. അപ്പീല്‍ കോടതി വിധി പുനഃപരിശോധിച്ചാണ് ഇവരെ വെറുതെ വിടാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്