ആദരവും പുസ്തക സമർപ്പണവും

വടക്കേക്കാട് :  ഐ സി എ ഹൈസ്കൂൾ അങ്കണത്തിൽ നടന്നു വരുന്ന,  അന്താരാഷ്ട്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന, ബ്രിട്ടീഷ് കൗൺസിൽ

ഇന്റർനാഷണൽ ഡൈമെൻഷൻ ഇൻ സ്കൂൾസ് ജേർണിയുടെ ഭാഗമായി ആക്റ്റിവിറ്റി ആറ് "ആർട്ട് ഫോംസ് ഫോക്ക് ഫിയസ്റ്റ" അഞ്ച്,

ആറ് ക്ലാസുകളിലെ (ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ആഫ്രിക്ക ) കുട്ടികൾക്കായി

സംഘടിപ്പിച്ച നാടോടി നൃത്ത പഠന വെബിനാർ പരിപാടിയിൽ പൂർവ്വ വിദ്യാർഥിയും സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനും യുവ എഴുത്തുകാരനുമായ അമിത്രജിത്ത് തെക്കേക്കാട് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ജാബിർ തെക്കേക്കാടിനെ ആദരിച്ചു.

ചടങ്ങിൽ വിദ്യാലയ വായനശാലയിലേക്ക് അദ്ദേഹത്തിന്റെ (തീയ്യമ്പ് -ചിന്താവിഷയങ്ങൾ, കാവ്യമാലിക, കാവ്യദീപം - കവിത സമാഹാരങ്ങൾ) കൃതികളുടെയും ഇതര ഗ്രന്ഥങ്ങളുടെയും സമർപ്പണവും നടന്നു.

വൈസ് പ്രിൻസിപ്പാളും, ബ്രിട്ടീഷ് കൗൺസിൽ ഐ സി എ - ബി സി ഐ ഡി എസ് - സ്റ്റാഫ് കോർഡിനേറ്ററുമായ ഷബ്ന ഫാത്വിമ അദ്ധ്യക്ഷത വഹിച്ചു

പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ യു ലൈബ്രറേറിയൻ ലൈലയുടെയും കൗൺസിലറും പ്രോഗ്രാം കോർഡിറേറ്ററും ആയ ഹിമ മോഹനന്റെയും മറ്റ് സഹപ്രവർത്തകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സമക്ഷത്തിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. യു പി , എൽ പി സെക്ഷൻ ഹെഡുമാരായ ശാലിനി വിജയ് മേനോൻ, നിഷി മോൻസി പോൾ, ദിവ്യ ദിജേഷ് ഖത്തർ, വിദ്യ സംഗീത അദ്ധ്യാപിക, ഐ സി എ ) മുഖ്യാതിഥികൾ ആയിരുന്നു. 

ആദരവിനും പുസ്തക സമർപ്പണത്തിനും കൃതജ്ഞത രേഖപ്പെടുത്തി അമിത്രജിത്ത് മറുപടി ഭാഷണം നടത്തി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3676
...    Read More on: http://360malayalam.com/single-post.php?nid=3676
ആദരവും പുസ്തക സമർപ്പണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്