റോഡിൽ ആണി തറച്ചു, ബാരിക്കേഡിന് മുകളിൽ മുൾവേലി കെട്ടി കർഷകരെ നേരിടാൻ ഭരണകൂടം

ന്യൂഡൽഹി: കർഷക സമരത്തെ നേരിടാൻ ഇതുവരെയില്ലാത്ത സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുള്ളത്. ബജറ്റ് നടക്കുന്ന വേളയിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ തുടർന്ന് കോട്ട പോലെയായിരുന്നു അതിർത്തി.

കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസിപ്പൂർ, തിക്രി, സിംഗു എന്നിവിടങ്ങളിലായിരുന്നു യുദ്ധസമാനമായ സാഹചര്യങ്ങൾ. കർഷകർ ബാരിക്കേഡുകൾക്ക് മുകളിലൂടെ കടക്കുന്നത് തടയാനായി അതിനു മുകളിൽ കമ്പി വേലികൾ സ്ഥാപിച്ചിരുന്നു.

ബാരിക്കേഡുകൾക്ക് ശേഷം ദേശീയ പാതയിൽ മൂന്നു നിരയായി ഇരുമ്പാണികളും തറച്ചുവച്ചു. ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടായിരുന്നു.


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3648
...    Read More on: http://360malayalam.com/single-post.php?nid=3648
റോഡിൽ ആണി തറച്ചു, ബാരിക്കേഡിന് മുകളിൽ മുൾവേലി കെട്ടി കർഷകരെ നേരിടാൻ ഭരണകൂടം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്