യു.എസി.ൽ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; യു.എസ്.എ ഇന്ത്യൻ വംശജർ പ്രതിഷേധത്തിൽ

അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്.

തകർന്ന പ്രതിമയുടെ ഭാഗങ്ങൾ അന്വേഷണാവശ്യാർഥം സുരക്ഷിത ഇടത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡേവിസ് നഗരത്തിന്റെ കൗൺസിൽമാൻ അറിയിച്ചു. നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ ഡേവിസ് സിറ്റി കൗൺസിൽ സ്ഥാപിച്ചതാണ് ഈ വെങ്കല പ്രതിമ. സംഭവത്തെ ആസ്പദമാക്കി അമേരിക്കയിലെ ഇന്ത്യക്കാർക്കിടയിൽ തന്നെ വിള്ളൽ ഉടലെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ശക്തമായ അപലപിച്ച് ഇന്ത്യ.വിദ്വേഷ പ്രവൃത്തിയാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3631
...    Read More on: http://360malayalam.com/single-post.php?nid=3631
യു.എസി.ൽ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; യു.എസ്.എ ഇന്ത്യൻ വംശജർ പ്രതിഷേധത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്