അതിതീവ്ര മഴയ്ക്ക് സാധ്യത: പൊന്നാനി താലൂക്കിൽ കൺട്രോൾ റൂം തുറന്നു

ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ  പൊന്നാനി താലൂക്കിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സഹായമാവശ്യമുള്ളവർ  0494  2666038  എന്ന നമ്പറിൽ ബന്ധപ്പെടുക. 

ജില്ലയിൽ  24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഓഗസ്റ്റ് 7 ന് (നാളെ) മലപ്പുറം ജില്ലയിൽ ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഓഗസ്റ്റ് 8, 9, 10 തിയ്യതികളിലും അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്.രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്


ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍  ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 

പൊന്നാനി, നിലമ്പൂര്‍, ഏറനാട്, താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിവിടങ്ങളില്‍ 20 മുതല്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങളാണ് ഉള്ളത്.


#360malayalam #360malayalamlive #latestnews

ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=361
ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=361
അതിതീവ്ര മഴയ്ക്ക് സാധ്യത: പൊന്നാനി താലൂക്കിൽ കൺട്രോൾ റൂം തുറന്നു ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി താലൂക്കിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സഹായമാവശ്യമുള്ളവർ 0494 2666038 എന്ന നമ്പറിൽ ബന്ധപ്പെടുക... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്