ഡല്‍ഹി 'കീഴടക്കി' കര്‍ഷകര്‍

ന്യൂഡല്‍ഹി: 72-ാം റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരം അതിന്റെ 61-ാം ദിവസത്തില്‍ ഡല്‍ഹി നഗരം 'കീഴടക്കുന്ന' കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്. അതിര്‍ത്തി വരെ റൂട്ട് മാപ്പ് നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉച്ചയോടെ അതിര്‍ത്തി ഭേദിച്ച് നഗരത്തിലേക്ക് കുതിച്ചു. സമാധാനപരമായി ഇത്രയും ദിവസം നീണ്ട സമരം ഇന്ന് വളരെപ്പെട്ടെന്നായിരുന്നു അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.

ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കും വരെ നിശ്ചയിട്ട റൂട്ട് മാപ്പിലായിരുന്നു ട്രാക്ടര്‍ റാലി. എന്നാല്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകളും വഴിയടച്ചിട്ടിരുന്ന കണ്‍ടെയ്‌നറുകളും ബസ്സുകളും ക്രെയിനും കോണ്‍ക്രീറ്റ് ബ്ലോക്കുകളും എല്ലാം തട്ടിനീക്കിയും പിടിച്ചെടുത്തുമാണ് സമരക്കാര്‍ മുന്നോട്ടുനീങ്ങിയത്. വഴിമുടക്കിയ എല്ലാ പ്രതിബന്ധങ്ങളും ആ ട്രാക്ടറുകള്‍ ഉഴുതുമറിച്ചു.

പിന്നെ കാര്യങ്ങള്‍ കൈവിട്ടു. പോലീസുമായി തുടര്‍ച്ചയായി ഏറ്റുമുട്ടല്‍. പോലീസിന്റെ സുരക്ഷാ മതിലുകളെല്ലാം തകര്‍ക്കപ്പെട്ടു. തന്ത്രപ്രധാനകേന്ദ്രമായ ഐടിഒയിലേക്ക് വരെ സമരക്കാര്‍ എത്തുന്ന കാഴ്ച കണ്ട് പോലീസ് അമ്പരന്നു. എന്തുചെയ്യണമെന്നറിയാതെ പോലീസ് അധികാരികളും കുഴങ്ങി.

ഐടിഒയില്‍ സമരക്കാരെ കൂടുതല്‍ നേരിടാന്‍ പോലീസ് എത്തിയപ്പോള്‍ ഒരുവിഭാഗം കൊണാട്ട് പ്ലെയിസിലേക്ക് നീങ്ങി. അവിടേക്ക് പോലീസ് നീങ്ങിയപ്പോള്‍ മറ്റൊരു സംഘം ചെങ്കോട്ടയില്‍ പാഞ്ഞെത്തി അവിടെ സ്വന്തം പതാക വരെ ഉയര്‍ത്തുന്ന സ്ഥിതിയെത്തി.

#360malayalam #360malayalamlive #latestnews

റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരം അതിന്റെ 61-ാം ദിവസത്തില്‍ ഡല്‍ഹി നഗരം 'കീഴടക്കുന്ന' കാഴ്ചയാണ് ഇന്ന് രാജ്യം ...    Read More on: http://360malayalam.com/single-post.php?nid=3593
റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരം അതിന്റെ 61-ാം ദിവസത്തില്‍ ഡല്‍ഹി നഗരം 'കീഴടക്കുന്ന' കാഴ്ചയാണ് ഇന്ന് രാജ്യം ...    Read More on: http://360malayalam.com/single-post.php?nid=3593
ഡല്‍ഹി 'കീഴടക്കി' കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരം അതിന്റെ 61-ാം ദിവസത്തില്‍ ഡല്‍ഹി നഗരം 'കീഴടക്കുന്ന' കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്