10.5 ലക്ഷം പേർ രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു

ന്യൂഡല്‍ഹി: രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ സമയത്തിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആകെ 18,167 സെഷനുകളാണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്. 

ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തില്‍ പരിശോധനാസൗകര്യങ്ങളുടെ വികസനം വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയില്‍ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്.  

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3570
...    Read More on: http://360malayalam.com/single-post.php?nid=3570
10.5 ലക്ഷം പേർ രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്