പാലിയേക്കര ടോള്‍പ്ലാസ; 102.44 കോടിയുടെ അഴിമതി നടന്നെന്ന് കണ്ടെത്തൽ

പാലിയേക്കര ടോള്‍ പ്ലാസ കമ്പനിക്കെതിരെ സിബിഐ. മണ്ണുത്തി അങ്കമാലി ദേശീയ പാതയില്‍ സര്‍വ്വീസ് റോഡുകള്‍ക്ക് നിലവാരമില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ശേഖരിച്ച സാമ്പിളുകളിലാണ് റോഡുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 102.44 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. സിബിഐ പരിശോധന വെള്ളിയാഴ്ച വരെ തുടരും

മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കരാറിലെ വ്യവസ്ഥകള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 2002-ലാണ് ദേശീയ പാത അതോറിറ്റിയുമായി കമ്പനി കരാറിലേര്‍പ്പെട്ടത്. എന്നാല്‍ അതിന് ശേഷം 2006 മുതല്‍ 2016 വരെ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി യാതൊരുവിധ കരാറും പാലിക്കാതെയാണ് ടോള്‍ പിരിക്കുന്നത്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3544
...    Read More on: http://360malayalam.com/single-post.php?nid=3544
പാലിയേക്കര ടോള്‍പ്ലാസ; 102.44 കോടിയുടെ അഴിമതി നടന്നെന്ന് കണ്ടെത്തൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്