പൊന്നാനിയിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജം

ക്യാമ്പിലെത്തുന്നവർ അവരവരുടെ പായ, ഷീറ്റ്, വസ്ത്രങ്ങൾ എന്നിവ കൊണ്ടുവരണം



പൊന്നാനി: നഗരസഭയിൽ പ്രളയ ദുരിതാശ്വാസ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് നടത്തിയ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി റാപ്പിഡ് റെസ്പോണ്ട്സ് ടീം യോഗം ചേർന്നു. സമ്പർക്ക കോവിഡ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്.

പ്രളയ ദുരിതാശ്വാസ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകൾ ഉൾപ്പടെയുള്ള തയ്യാറെടുപ്പുകളിൽ യോഗം തൃപ്തി രേഖപ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമായ റിസോഴ്സുകൾ സംബന്ധിച്ചും ധാരണയായി.
കഴിഞ്ഞ ദിവസം സ്പീക്കറും യോഗം വിളിച്ചിരുന്നു. ഉടൻ നഗരസഭാ കൗൺസിൽ യോഗവും വീഡിയോ കോൺഫ്രൻസ് വഴി ചേരുന്നതാണ്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിക്കുന്നത്.അടിയന്തിര സാഹചര്യം വരുമ്പോൾആദ്യഘട്ടത്തിൽ ഈശ്വരമംഗലം പുഴപുറമ്പോക്കിലുള്ളവരേയും മറ്റ് പ്രത്യേക പരിഗണന നൽകേണ്ടവരെയും ക്യാമ്പിലെത്തിക്കാൻ യോഗത്തിൽ ധാരണയായി.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറൻ്റയിനിൽ കഴിയുന്ന കുടുംബങ്ങളെ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും.ദുരന്ത നിവാരണത്തിൻ്റെ ഭാഗമായി നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ക്യാമ്പിലേക്ക് വരുന്നവർ ,അവരവരുടെ പായ, ഷീറ്റ് ,ഡ്രസ് ,അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് കരുതേണ്ടതാണ്

വീഡിയോ കോൺഫെറൻസിൽ നഗരസഭ. റവന്യൂ,പോലീസ്, ആരോഗ്യ വകുപ്പ്. ആർ ടി. ഓഫീസ് ,ഫയർ & റസ്ക്യു, കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ്, ഐ.സി.ഡി.എസ്, വയോമിത്രം, പെയിൻ & പാലിയേറ്റീവ്, ട്രോമാകെയർ തുടങ്ങിയ വിവിധ വകുപ്പുകളുടേയും മറ്റും പ്രതിനിധികൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറൻ്റയിനിൽ കഴിയുന്ന കുടുംബങ്ങളെ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർ...    Read More on: http://360malayalam.com/single-post.php?nid=354
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറൻ്റയിനിൽ കഴിയുന്ന കുടുംബങ്ങളെ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർ...    Read More on: http://360malayalam.com/single-post.php?nid=354
പൊന്നാനിയിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറൻ്റയിനിൽ കഴിയുന്ന കുടുംബങ്ങളെ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും.ദുരന്ത നിവാരണത്തിൻ്റെ ഭാഗമായി നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്