വെളിയങ്കോട് സ്വദേശിയായ യുവാവിനെ ഹാൻസ് മാഫിയ അക്രമിച്ചതായി പരാതി

വെളിയങ്കോട്:വെളിയങ്കോട് സ്വദേശിയായ യുവാവിനെ ഹാൻസ് മാഫിയ അക്രമിച്ചതായി പരാതി. വെളിയങ്കോട് സ്വദേശി കളിയാരകത്ത് കാക്കത്തറയിൽ റംഷാദിനെ (37) യാണ് ഹാൻസ് മാഫിയ മർദ്ദിച്ചത്.കഴിഞ്ഞ മാസം കുറ്റിപ്പുറം മൂടാലിൽ വെച്ച് പൊലീസ് 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും, വെളിയങ്കോട് സ്വദേശിയായ മൊത്ത വിതരണക്കാരൻ വടക്കേ പുതുവീട്ടിൽ ജംഷീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ റിമാൻ്റ് കാലാവധി പൂർത്തിയാക്കി ജയിലിൽ നിന്നും ഇറങ്ങിയത്. സംഭവത്തിൽ പൊലീസിന് രഹസ്യവിവരം നൽകിയത് റംഷാദിൻ്റെ സഹോദരൻ റഹീമാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം റഹീമിനെ സംഘം സമീപത്തെ കല്യാണ വീട്ടിൽ വെച്ച് മർദ്ദിച്ചിരുന്നു.എന്നാൽ, ആളുമാറി മർദ്ദിച്ചതാണെന്നും ഒത്തുതീർപ്പിനായി ജംഷീറിൻ്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടതനുസരിച്ച് റഹീമും, സഹോദരൻ റംഷാദും ഇവിടെയെത്തിയെങ്കിലും, ജംഷീറും സംഘവും ചേർന്ന് റംഷാദിനെ മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ റംഷാദിൻ്റെ മുഖത്തിന് പരിക്കേറ്റു. പരിക്കേറ്റ റംഷാദിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊന്നാനി പൊലീസിൽ പരാതി നൽകി

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3532
...    Read More on: http://360malayalam.com/single-post.php?nid=3532
വെളിയങ്കോട് സ്വദേശിയായ യുവാവിനെ ഹാൻസ് മാഫിയ അക്രമിച്ചതായി പരാതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്