24 മണിക്കൂറിനിടെ രാജ്യത്ത് 904 കോവിഡ് മരണം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധ സങ്കീര്‍ണമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 56282 പേര്‍ക്കാണ്. രാജ്യത്തെ കോവിഡ് മരണ സംഖ്യ നാൽപതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 904 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10, 309 കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ബംഗാളിലും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. അനുമതിയില്ലാതെ കൊവിഡ് കെയർ സെന്‍റര്‍ സന്ദർശിച്ചതിന് ബി.ജെ.പി എം.എൽ.എ സുദീപ് റോയ് ബർമനെതിരെ ത്രിപുര സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.

24 മണിക്കൂറിനിടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 309 പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. മരണസംഖ്യ 9589 ആയി. 23220 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 6.86,761 ആയി. തമിഴ്നാട്ടിൽ 112 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 4461 ആയി. 5175 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ 10128 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 186461 ആയി. സംസ്ഥാനത്ത് 77 പേർ കൂടി മരിച്ചു. 1681 ആണ് മരണസംഖ്യ. കർണാടകയിൽ 100 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2804 ആയി. 5619 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തെലങ്കാനയിൽ 2012 പേർക്ക് കൂടി

കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 70958 ആയി. 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. 576 ആണ് മരണസംഖ്യ. പുതുച്ചേരിയിൽ രോഗ ബാധയും മരണം ഏറ്റവും കൂടിയ നിരക്കിലായി. 286 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതർ 4433 ആയി. ഏഴ് മരണം റിപ്പോർട്ട് ചെയ്തു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കോവിഡ് ബാധ സങ്കീര്‍ണമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം രോഗ...    Read More on: http://360malayalam.com/single-post.php?nid=349
രാജ്യത്ത് കോവിഡ് ബാധ സങ്കീര്‍ണമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം രോഗ...    Read More on: http://360malayalam.com/single-post.php?nid=349
24 മണിക്കൂറിനിടെ രാജ്യത്ത് 904 കോവിഡ് മരണം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു രാജ്യത്ത് കോവിഡ് ബാധ സങ്കീര്‍ണമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 56282 പേര്‍ക്കാണ്. രാജ്യത്തെ കോവിഡ് മരണ സംഖ്യ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്